എഴുത്തുകാരി അഷിത അന്തരിച്ചു

തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖ ബാധിതയായിരുന്നു
എഴുത്തുകാരി അഷിത അന്തരിച്ചു

തൃശൂര്‍: മലയാളത്തിലെ പ്രമുഖ എഴുത്തുകാരിയും പരിഭാഷകയുമായ അഷിത അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖ ബാധിതയായിരുന്നു.ചെറുകഥകളിൽ തുറന്നുപറച്ചിലിന്റെ പുതിയൊരു ലോകം സൃഷ്ടിച്ച അഷിത മനോഹരങ്ങളായ ബാലസാഹിത്യ കൃതികളുടെ കർത്താവാണ്. പരിഭാഷയിലൂടെ മറ്റു ഭാഷാസാഹിത്യം മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച അഷിതയാണ് ഹൈക്കു കവിതകൾ മലയാളത്തിൽ പരിചിതയാക്കിയത്.

തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലാണ് ജനനം. ഡല്‍ഹിയിലും മുംബൈയിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ അഷിത എറാണാകുളം മഹാരാജാസ് കൊളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി.

വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണ്ണ വിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, തഥാഗത, അലക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകളുടെ മലയാളതര്‍ജ്ജമ, മീര പാടുന്നു (കവിതകള്‍), വിഷ്ണു സഹസ്രനാമം  ലളിത വ്യാഖ്യാനം (ആത്മീയം), ശിവേന സഹനര്‍ത്തനം  വചനം കവിതകള്‍, രാമായണം കുട്ടികള്‍ക്ക്  (ആത്മീയം), കുട്ടികളുടെ ഐതിഹ്യമാല എന്നിവയാണ് പ്രധാന കൃതികള്‍. 

കേരള സാഹിത്യഅക്കാദമി പുരസ്‌കാരം,ഇടശ്ശേരി പുരസ്‌കാരം, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം സ്മാരക സാഹിത്യ അവാര്‍ഡ്,പത്മരാജന്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com