നാല് നടകളിൽ കൂടിയും ഭക്തർക്ക് ദർശനം നടത്താം; പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡിസംബർ ഒന്നുമുതൽ പ്രവേശനം 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രത്തിന്റെ നാല് നടകളിൽ കൂടിയും പ്രവേശിക്കാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡിസംബർ ഒന്നുമുതൽ ഭക്തജനങ്ങളെ അനുവദിക്കും. കോവിഡ് സാഹചര്യത്തിൽ ക്ഷേത്ര ദർശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇതുപ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രത്തിന്റെ നാല് നടകളിൽ കൂടിയും പ്രവേശിക്കാം. 

വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങി എല്ലാ വഴിപാടുകൾ നടത്താനും ക്രമീകരണങ്ങളൊരുക്കും. മുതിർന്നവർക്കുള്ള നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്. പുലർച്ചെ 3.45 മുതൽ 4.30 വരെ, 5.15 മുതൽ 6.15 വരെ, 10 മുതൽ 12 വരെ, വൈകിട്ട് 5 മുതൽ 6.10 വരെ എന്നിങ്ങനെയാണ് ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com