കോണ്‍ഗ്രസ് വിമതന്‍ ഇടതിനൊപ്പം ; തൃശൂര്‍ കോര്‍പ്പറേഷനില്‍ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 17th December 2020 10:23 AM  |  

Last Updated: 17th December 2020 10:23 AM  |   A+A-   |  

congress rebel counciler varghese

എം കെ വര്‍ഗീസ്

 

തൃശൂര്‍ : തൃശൂര്‍ കോര്‍പ്പറേഷനില്‍ ഇടതു മുന്നണി ഭരണത്തിലേക്ക്. കോണ്‍ഗ്രസ് വിമതന്‍ എം കെ വര്‍ഗീസ് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. വര്‍ഗീസ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇടതുപക്ഷം ഭരണം ഉറപ്പാക്കുന്നത്. 

നെട്ടിശേരിയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിക്കുകയും പകരം ബൈജു വര്‍ഗീസിനെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തപ്പോഴാണ് ജനകീയ മുന്നണി രൂപീകരിച്ച് വര്‍ഗീസ് മത്സരിച്ചത്. വര്‍ഗീസ് 1123 വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബൈജു വര്‍ഗീസിന് 1085 വോട്ട് മാത്രമേ നേടാനായൂള്ളൂ. 

ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന കോര്‍പ്പറേഷനില്‍ 24 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. യുഡിഎഫിന് 23 സീറ്റും ലഭിച്ചു. ഇതോടെയാണ് വിമതനായ എം കെ വര്‍ഗീസിന്റെ നിലപാട് നിര്‍ണായകമായത്.