തിരുവനന്തപുരം : കാറിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി വഴിയില്‍ ഇറക്കിവിട്ടതായി പരാതി. തിരുവനന്തപുരം ശ്രീകാര്യത്തിന് സമീപം വെച്ച് ഭാര്യയും രണ്ടു വയസ്സുള്ള മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ വെള്ള മാരുതി കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് അരവിന്ദ് സുധകുമാര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ യുവതിയുടെ കാലിനും കുട്ടിയുടെ മുഖത്തിനും ഗുരുതരമായി പരിക്കേറ്റു.
കാര്‍ ഓടിച്ചയാള്‍ ഒന്ന് പുറത്തിറങ്ങി നോക്കാന്‍ പോലും മനസ്സലിവ് കാട്ടാതെ വേഗം രക്ഷപ്പെടാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ അപ്പോള്‍ അവിടെയെത്തിയ ബൈക്ക് യാത്രക്കാരായ യുവാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി, പരിക്കേറ്റവരെ കാറില്‍ കയറ്റി. വേഗം ആശുപത്രിയിലേക്ക് പോകാന്‍ യുവതി ആവശ്യപ്പെട്ടപ്പോള്‍ സൗകര്യമില്ലെന്ന് പറഞ്ഞ് ചാവടിമുക്കില്‍ ഇറക്കിവിടുകയായിരുന്നു.
കാറില്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീയും ഒരു മനസ്സലിവും കാട്ടിയില്ല. പിന്നീട് ഓട്ടോ പിടിച്ചാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കാര്‍ നമ്പര്‍ ട്രേസ് ചെയ്ത് അന്വേഷിച്ചപ്പോള്‍ കാര്‍ ഓടിച്ച മാന്യന്‍ കൊട്ടാരക്കരയില്‍ ഉള്ളയാളാണെന്ന് മാത്രമേ അറിയാന്‍ സാധിച്ചുള്ളൂവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
ഇത് എന്റെ മകന്‍ ആരുഷ്. (2 വയസ് 3 മാസം). 28.12.19 ല്‍ ശ്രീകാര്യത്തിനു സമീപം ഗാന്ധിപുരത്തു വച്ച് അപകടം സംഭവിച്ചു. എന്റെ wife um മകനും സഞ്ചരിച്ച activa യില്‍ KL 24 T 0132 white Maruti dezire car വന്ന് ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും റോഡിലേക്ക്. വീഴുകയും ചെയ്തു. എന്റെ wife nte കാലിനും മകന്റെ മുഖത്തിനും പരിക്കേറ്റു. എന്നാല്‍ car ഓടിച്ച മാന്യന് ഒന്ന് പുറത്തിറങ്ങാനോ അവരെ ഒന്ന് നോക്കാനോ ഉള്ള മനസ്സ് ഉണ്ടായില്ല എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപ്പെടാനാണ് അയാള്‍ ശ്രമിച്ചത്. പുറകില്‍ വന്ന ബൈക്കിലെ യുവാക്കള്‍ ഇടപെട്ട് രണ്ടു പേരെയും കാറിനുള്ളില്‍ കയറ്റി.(ആ യുവാക്കള്‍ ആരാണ് എന്ന് അറിയില്ല അവരോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്) . എന്നാല്‍ രക്ഷപ്പെട്ടു പോകാന്‍ കഴിയാത്തിലുള്ള ദേഷ്യത്തില്‍ അയാള്‍ ഒരു seriousness um ഇല്ലാതെ വേദന കൊണ്ട് കരയുന്ന എന്റെ കുഞ്ഞിനെയും കൊണ്ട് വളരെ പതുക്കെ drive ചെയ്യുകയും വേഗം hospital il എത്തിക്കാന്‍ wife ആവശ്യപ്പെട്ടപ്പോള്‍ അതിനു സൗകര്യമില്ല എന്നു പറഞ്ഞ് ഒരു ദയയും ഇല്ലാതെ ചാവടിമുക്ക് എന്ന സ്ഥലത്ത് ഇറക്കി വിടുകയും ചെയ്തു. Caril ഉണ്ടായിരുന്ന സ്ത്രീക്കു പോലും ഒരു മനസ്സലിവ് ഉണ്ടായില്ല.ഈ ഒരു അവസ്ഥയിലും എന്റെ wifenu മകനെയും കൊണ്ട് auto പിടിച്ച് hospital il പോകേണ്ടി വന്നു. Car number ഉപയോഗിച്ച് ്trace ചെയ്തു നോക്കിയിട്ടു ആളുടെ details kittiyittilla. Kottarakkarayil ഉള്ള ആളാണ് എന്നു മാത്രമേ അറിയാന്‍ സാധിച്ചുള്ളു. ഞങ്ങള്‍ക്കു case nu പോകാനോ നഷ്ട പരിഹാരം വാങ്ങാനോ താല്‍പര്യമില്ല. അതൊന്നും തന്നെ ഞങ്ങള്‍ അനുഭവിക്കുന്ന വേദനയ്ക്ക് പകരമാവില്ല. പക്ഷേ അയാളെ ഒന്ന് കാണണം. അഥവാ അയാള്‍ ഈ post കാണുന്നുണ്ട് എങ്കില്‍ ഇനി എങ്കിലും ഒരു അപകടം ഉണ്ടായാല്‍ ഇങ്ങനെ പ്രതികരിക്കരുത്.. എന്റെ wifeum മകനും അനുഭവിക്കുന്ന വേദനയ്ക്കും ഇത് ഒന്നും പരിഹാരമല്ല. പക്ഷേ അപകടം ഉണ്ടായാല്‍ hospitalil എത്തിക്കാനുള്ള മനസ്സ് എങ്കിലും കാണിക്കണം......... ഈ നമ്പര്‍ ഒന്ന് കണ്ടു പിടിക്കാന്‍ സഹായിക്കുക
Number. KL 24 T 0132 White maruti dezire ദയവായി ഈ post അയാള്‍ കാണുന്നതു വരെ share ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates