മാര്‍ത്തോമ്മ സഭയ്ക്ക് പുതിയ അമരക്കാരന്‍ ; ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്ത സ്ഥാനമേറ്റു;  ഇനി 'തിയഡോഷ്യസ് മാർത്തോമ'

ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മാര്‍ത്തോമ സഭയുടെ 22ാമത് പരമാധ്യക്ഷനാണ്
മാര്‍ത്തോമ്മ സഭയ്ക്ക് പുതിയ അമരക്കാരന്‍ ; ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്ത സ്ഥാനമേറ്റു;  ഇനി 'തിയഡോഷ്യസ് മാർത്തോമ'

തിരുവല്ല: മാര്‍ത്തോമ സഭയ്ക്ക് ഇനി പുതിയ അമരക്കാരന്‍. മാര്‍തോമ സഭയുടെ പരമാധ്യക്ഷനായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്ത സ്ഥാനമേറ്റു. തിരുവല്ല പുലാത്തീന്‍ ചര്‍ച്ചിലെ അലക്‌സാണ്ടര്‍ മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. 

'തിയോഡോഷ്യസ് മാര്‍ത്തോമ' എന്നാണ് പുതിയ സഭാനാഥന്റെ പേര്. രാവിലെ 7.45 ന് നിയുക്ത മാര്‍ത്തോമ മെത്രാപ്പൊലീത്തയെ സഭയിലെ ബിഷപ്പുമാരും വൈദികരും ചേര്‍ന്ന് മദ്ബഹയിലേക്ക് സ്വീകരിച്ച് ആനയിച്ചു. എട്ടു മണിയ്ക്ക് നടന്ന വിശുദ്ധ കുര്‍ബാന തുടങ്ങി. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 10 മണിയോടെ സ്ഥാനാരോഹണം പൂര്‍ത്തിയായി. 

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, മലബാര്‍ സ്വതന്ത്ര സുറിയാനി സഭാ തലവന്‍ സിറില്‍ മാര്‍ ബസേലിയോസ്, മാര്‍ത്തോമ സഭയിലെ മറ്റ് എപ്പിസ്‌കോപ്പമാര്‍ തുടങ്ങിയവര്‍ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു. കാലം ചെയ്ത ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ പിന്‍ഗാമിയായാണ് ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്ത ആകുന്നത്. ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മാര്‍ത്തോമ സഭയുടെ 22ാമത് പരമാധ്യക്ഷനാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com