കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഇന്നുമുതൽ വീണ്ടും ബസുകൾ; കെഎസ്ആര്‍ടിസിയും ഓടിത്തുടങ്ങും 

സ്വകാര്യ  ബസുകളും ഇന്നുമുതൽ കേരളത്തിലേയ്ക്ക് സർവീസ് നടത്തും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: കേരളത്തിലേക്ക് പൊതുഗതാഗത സർവീസുകൾ ആരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി. കെഎസ്ആർടിസി ബസുകളും ചെന്നൈയിൽ നിന്നടക്കമുള്ള സ്വകാര്യ  ബസുകളും ഇന്നുമുതൽ കേരളത്തിലേയ്ക്ക് സർവീസ് നടത്തും. 

തിരുവനന്തപുരം – നാഗർകോവിൽ, പാലക്കാട് – കോയമ്പത്തൂർ സർവീസുകളും കൊട്ടാരക്കര, എറണാകുളം, കോട്ടയം മേഖലകളിൽ നിന്നുള്ള സംസ്ഥാനാന്തര ബസുകളും ഇന്ന് ഓടിത്തുടങ്ങും. പാലക്കാടു നിന്ന് കോയമ്പത്തൂരിലേക്കാകും ആദ്യ സർവ്വീസ്. മണ്ഡല കാലത്ത് കെഎസ്ആർടിസി തമിഴ്നാട്ടിലേക്കു പ്രത്യേകമായി നടത്തിയിരുന്ന 69 സർവീസുകളും പുനരാരംഭിക്കുമെന്നു കേരള ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 

അയൽ സംസ്ഥാനങ്ങളായ ആന്ധ്രയിലേക്കും കർണാടകയിലേക്കും ബസ് സർവീസുകൾ ഉണ്ടായിരുന്നെങ്കിലും കേരളത്തിലേക്കും തമിഴ്നാട്ടിലേക്ക് തിരിച്ചും ബസ് സർവീസുകൾ  ഉണ്ടായിരുന്നില്ല. കേരളത്തിലെ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com