വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍; തമിഴ്‌നാട്ടിലെ ആറായിരം കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കും

പച്ചക്കറി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ശ്രമവുമായി സര്‍ക്കാര്‍. തെങ്കാശിയിലെ ആറായിരം കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പച്ചക്കറി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ശ്രമവുമായി സര്‍ക്കാര്‍. തെങ്കാശിയിലെ ആറായിരം കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കും. ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കും. കേരള-തമിഴ്‌നാട് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ധാരണയായത്. ഡിസംബര്‍ എട്ടിന് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കുമെന്നും ഹോര്‍ട്ടികോര്‍പ്പ് എംഡി വ്യക്തമാക്കി. 

ഇടനിലക്കാരുടെ അമിതമായ ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് പച്ചക്കറി വില വര്‍ധിക്കാനുള്ള കാണം എന്നായിരുന്നു സര്‍ക്കാര്‍ അനുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാന്‍ സംസ്ഥാനം ആലോചിച്ചത്. 

തമിഴ്‌നാട് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ, തമിഴ്‌നാട്ടിലെ ആറ് കര്‍ഷക സംഘടനകളുമായും കൃഷിവകുപ്പ് ചര്‍ച്ച നടത്തി. തെങ്കാശിയിലെ ഓരോ ദിവസത്തേയും മാര്‍ക്കറ്റ് വിലയ്ക്ക് അനുസരിച്ച് പച്ചക്കറി സംഭരിക്കും. തെങ്കാശിയില്‍ സംഭരണ ശാല തുടങ്ങാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. എന്നാല്‍ കര്‍ഷക കൂട്ടായ്മകള്‍ക്ക് നല്‍കാനുള്ള കമ്മീഷന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഇക്കാര്യം കൃഷിമന്ത്രി പി പ്രസാദുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com