അബുദാബി ബി​ഗ് ടിക്കറ്റ്; 20.54 കോടി രൂപ സമ്മാനം അടിച്ചത് കൂട്ടുകാരായ ആറ് മലയാളികൾക്ക്

അബുദാബി ബി​ഗ് ടിക്കറ്റ്; 20.54 കോടി രൂപ സമ്മാനം അടിച്ചത് കൂട്ടുകാരായ ആറ് മലയാളികൾക്ക്
ഫോട്ടോ: സോഷ്യൽ മീഡിയ
ഫോട്ടോ: സോഷ്യൽ മീഡിയ

അബുദാബി: ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 20.54 കോടി രൂപ (ഒരു കോടി ദിർഹം) സമ്മാനം സ്വന്തമാക്കി മലയാളികൾ. ഒമാനിലെ സീബിൽ ജോലി ചെയ്യുന്ന ആറം​ഗ മലയാളി സംഘത്തിനാണ് കോടികളുടെ ഭാ​ഗ്യം. 

രഞ്ജിത്ത് വേണു​ഗോപാൽ (കൊല്ലം), മുഹമ്മദ് യൂസഫ് (കണ്ണൂർ), വിഎസ് വിപിൻ (തിരുവനന്തപുരം), ഷാലു ശങ്കർ, കെജി ഷാജി (തൃശൂർ), ഇസ്മായിൽ (കോഴിക്കോട്) എന്നിവർക്കാണ് സമ്മാനം അടിച്ചത്. 

12 വർഷമായി ഒമാനിൽ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന രഞ്ജിത്തിന്റെ പേരിലാണ് ടിക്കറ്റെടുത്തത്. ഡിസംബർ മൂന്നിനായിരുന്നു നറുക്കെടുപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com