കൊടുങ്ങല്ലൂരിലെ മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടുത്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2021 10:23 PM  |  

Last Updated: 06th December 2021 10:23 PM  |   A+A-   |  

fire broke out at the Market cum Shopping Complex

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കാവില്‍ക്കടവിലെ മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടുത്തം. കോംപ്ലക്‌സിലെ മത്സ്യ മാര്‍ക്കറ്റിനോട് ചേര്‍ന്ന് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പിടിച്ചത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. കോംപ്ലകസിലെ രണ്ട് റൂമുകളിലാണ് തീ പടര്‍ന്നത്. നഗരസഭയുടെ ഹരിത കര്‍മ്മ സേന സംഭരിച്ച പ്ലാസ്റ്റിക് മാലിന്യം ഇവിടെയാണ് സൂക്ഷിച്ചിരുന്നത്.നഗരസഭാ അധികൃതരും പൊതു പ്രവര്‍ത്തകരും, പോലീസും സ്ഥലതെത്തിയിരുന്നു'