ബാക്കിവച്ച പന്നിയെ തിന്നാൻ മൂന്നാം ദിവസവും കടുവ എത്തി, കെണിയ്ക്ക് സമീപം വച്ച് അകത്താക്കി; ഭീതിയിൽ പ്രദേശവാസികൾ

കഴിഞ്ഞ ദിവസം ബാക്കിവച്ച പന്നിയെ പൂർണമായി തിന്ന ശേഷമാണ് കടുവ മടങ്ങിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നിലമ്പൂർ; കൊല്ലങ്കോട് നിവാസികളിൽ ഭീതിനിറച്ച് കടുവ. തുടർച്ചയായി മൂന്നാം ദിവസവും കടുവ പുല്ലങ്കോട് എസ്റ്റേറ്റിൽ എത്തിയതോടെയാണ് ആശങ്കയിലായത്. കഴിഞ്ഞ ദിവസം ബാക്കിവച്ച പന്നിയെ പൂർണമായി തിന്ന ശേഷമാണ് കടുവ മടങ്ങിയത്. കുടുക്കാൻ കെണി വച്ചിരുന്നെങ്കിലും അതിനു സമീപമിരുന്ന് ഭക്ഷണം അകത്താക്കിയതിന് ശേഷമാണ് കാടുകയറിയത്. പുല്ലങ്കോട് എസ്റ്റേറ്റിലെ ഒരേ സ്ഥലത്താണ് മൂന്നാം ദിവസവും കടുവയെത്തിയത്. 

പന്നിയെ കൊന്നിട്ട് കാടുകയറി

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പന്നിയെ കൊന്ന് പാതി തിന്നിട്ട് കടുവ കാടുകയറിയത്. ബുധനാഴ്ച വീണ്ടുമെത്തി അതേ പന്നിയുടെ മുക്കാൽ ഭാഗം തിന്നുകയും അന്ന് തന്നെ മറ്റൊരു പന്നിയെ കൊന്നിടുകയും ചെയ്തു. ഇതോടെ വനം വകുപ്പും എസ്റ്റേറ്റ് മാനേജ്‌മെന്റും ചേർന്ന് സംഭവസ്ഥലത്ത് പട്ടിയെ ഇരയാക്കി കെണിയൊരുക്കിയിരുന്നു. വനം വകുപ്പിന്റെ ധ്രുത കർമ്മ സേനയും എസ്റ്റേറ്റ് വാച്ചർമാരും ചേർന്ന് വൈകുന്നേരം പടക്കം പൊട്ടിച്ച് കടുവയെ തുരത്താനും ശ്രമിച്ചിരുന്നു. 

വീണ്ടുമെത്തിയത് കൊന്നിട്ട പന്നിയെ തിന്നാൻ

എന്നാൽ വ്യാഴാഴ്ച രാത്രി മൂന്നാമതും കടുവ അതേ സ്ഥലത്തെത്തുകയായിരുന്നു. ചൊവ്വാഴ്ച കൊന്നിട്ട പന്നിയെ പൂർണ്ണമായും തിന്നുകയും ബുധനാഴ്ച കൊന്നിട്ട പന്നിയുടെ അൽപ്പഭാഗവും തിന്ന് വനത്തിലേക്ക് തന്നെ തിരിച്ച് പോയി. മൂന്ന് ദിവസം തുടർച്ചയായി ഒരേ സ്ഥലത്ത് തന്നെ കടുവയെത്തിയത് എസ്റ്റേറ്റ് ടാപ്പിംഗ് തൊഴിലാളികളെ ഭീതിയിലാക്കിയിരിക്കുകയാണ്. ഇതിനിടെ വ്യാഴാഴ്ച കല്ലാമൂല ഭാഗത്തും കടുവയുടെ കാൽപ്പാടുകളും അടയാളങ്ങളും കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com