മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2021 08:41 AM  |  

Last Updated: 13th December 2021 08:41 AM  |   A+A-   |  

pinarayi_vijayan_black_flag

വിഡിയോ സ്ക്രീൻഷോട്ട്

 

കണ്ണൂർ: കണ്ണൂർ വിസി നിയമനത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പിണറായിലെ വസതിയിൽ നിന്ന് മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് കരിങ്കൊടി കാണിച്ചത്. ഇന്ന് രാവിലെ മമ്പറത്ത് വെച്ചാണ് പ്രതിഷേധം. 

കണ്ണൂർ സർവകലാശാല വിഷയത്തിൽ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ മുഖ്യമന്ത്രി പിന്തുണച്ചതിനെതിരെയാണ് പ്രതിഷേധം. സുധീപ് ജയിംസ്, കമൽജിത്ത്, വിനീഷ് ചുളള്യാൻ, പ്രിനിൽ മതുക്കോത്ത്, റിജിൻ രാജ്, മുഹ്സിൻ കീഴ്ത്തള്ളി, ഇമ്രാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.