മെഡിക്കൽ, ആയുർവേദ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ആലപ്പുഴ സ്വദേശി ഗൗരിശങ്കർ ഒന്നാമൻ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2021 06:39 AM  |  

Last Updated: 15th December 2021 06:39 AM  |   A+A-   |  

phd entrance exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍, ആയുര്‍വേദ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആലപ്പുഴ സ്വദേശി എസ് ഗൗരിശങ്കറിനാണ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക്. തൃശൂർ സ്വദേശിനി വൈഷ്ണ ജയവർധനാണ് രണ്ടാം റാങ്ക്. പാലാ സ്വദേശി ആർ ആർ കവിനേഷ് മൂന്നാം റാങ്കും നേടി. ഗൗരിശങ്കറിന് നീറ്റ് പരീക്ഷയിൽ 17–ാം റാങ്ക് ഉണ്ടായിരുന്നു. വൈഷ്ണയ്ക്ക് നീറ്റിൽ 23-ാം റാങ്കും കവിനേഷിന് 31-ാം റാങ്കുമായിരുന്നു. 

42,059 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ 31,722 പേർ പെൺകുട്ടികളാണ്. ആദ്യ 10 റാങ്കിൽ അഞ്ചുവീതം പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെട്ടു. http://www.cee.kerala.gov.in എന്ന സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.