കോഴിക്കോട്: വടകര താലൂക്ക് ഓഫീസിൽ തീപിടിത്തമുണ്ടായതറിഞ്ഞ് എത്തിയ നാദാപുരം എംഎൽഎ ഇ കെ വിജയൻ കുഴഞ്ഞുവീണു. എംഎൽഎയെ അഗ്നിശമനസേനാംഗങ്ങൾ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. വിജയൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്ന് ട്രെയിനിൽ രാവിലെ വടകരയിലെത്തിയ എംഎൽഎ തീപിടിത്ത വിവരം അറിഞ്ഞ് നേരെ താലൂക്ക് ഓഫീസിലെത്തുകയായിരുന്നു. അദ്ദേഹം രാവിലെ പ്രഭാതഭക്ഷണം കഴിച്ചിരുന്നില്ല. വടകര എംഎൽഎ കെ കെ രമയും രാവിലെ താലൂക്ക് ഓഫീസ് സന്ദർശിച്ചിരുന്നു.
ഇന്ന് രാവിലെ ഏകദേശം ആറ് മണിയോടെയാണ് വടകര പഴയ സ്റ്റാൻഡിന് സമീപത്തുള്ള താലൂക്ക് ഓഫീസ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. തഹസീൽദാറുടെ മുറിയിൽ നിന്നാണ് തീപടർന്ന് തുടങ്ങിയത്. ഓട് പാകിയ പഴക്കമുള്ള കെട്ടിടമായതിനാൽ വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates