കോഴിക്കോട് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2021 06:40 AM  |  

Last Updated: 18th December 2021 06:56 AM  |   A+A-   |  

krishnapriya

മരിച്ച കൃഷ്ണപ്രിയ / ടെലിവിഷൻ ദൃശ്യം

 

കോഴിക്കോട് : കോഴിക്കോട് തിക്കോടിയില്‍ യുവതിയെ തീ കൊളുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ തിക്കോടി പള്ളിത്താഴം സ്വദേശി നന്ദകുമാര്‍ (30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് പുലര്‍ച്ചെ രണ്ടു മണിക്കാണ് മരിച്ചത്. 

ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി ഇന്നലെ വൈകീട്ട് മരിച്ചിരുന്നു. തിക്കോടി പഞ്ചായത്തിലെ താല്‍കാലിക ജീവനക്കാരി കൃഷ്ണപ്രിയ (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10ന് തിക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നില്‍വച്ചായിരുന്നു സംഭവം. 

കൃഷ്ണപ്രിയയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ, നന്ദകുമാര്‍ കയ്യില്‍ കരുതിയ കുപ്പിയില്‍നിന്നും പെട്രോള്‍ കൃഷ്ണപ്രിയയുടെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു. ശേഷം ബാക്കി പെട്രോള്‍ സ്വന്തം ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തി. പ്രണയനൈരാശ്യമാണ് അതിക്രമത്തിന് കാരണമെന്നാണ് സൂചന.