ന്യൂ ഇയർ പാർട്ടിക്കായി ബം​ഗളൂരുവിൽ നിന്ന് ബസിൽ ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; രഹസ്യവിവരം, നിയമവിദ്യാർഥി കൊച്ചിയിൽ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2021 10:55 AM  |  

Last Updated: 21st December 2021 10:55 AM  |   A+A-   |  

arrest IN DRUG CASE

പ്രതീകാത്മക ചിത്രം

 

കൊച്ചി: ന്യൂ ഇയർ പാർട്ടിക്കായി  വിശാഖപട്ടണത്തുനിന്നും  കൊണ്ടുവന്ന രണ്ടു കിലോ ഹാഷിഷ് ഓയിലുമായി  നിയമവിദ്യാർത്ഥി  പിടിയിൽ. കാക്കനാട്  സ്വദേശി മുഹമ്മദ് ( 23)  ആണ് പിടിയിലായത്. ബം​ഗളൂരു‌വിൽ  എൽഎൽബി വിദ്യാർഥിയാണ് ഇയാൾ. 

ബം​ഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസിലാണ് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചത്.  ഇയാൾ കടത്തു സം​ഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നും പൊലീസ് പറയുന്നു.

അങ്കമാലി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്  പ്രതിയെ പിടികൂടിയത്. ഇടപ്പള്ളിയിൽ വെച്ച് മറ്റോരാൾക്ക് കൈമാറാൻ മാത്രമേ നിർദ്ദേശമുണ്ടായിരുന്നുള്ളുവെന്നാണ് മുഹമ്മദ് പൊലീസിന് നൽകിയ മൊഴി. മുഹമ്മദിൻറെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.