'പുരയ്ക്കു ചാഞ്ഞാല്‍ വെട്ടണം'; ശശി തരൂരിനെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2021 11:20 AM  |  

Last Updated: 21st December 2021 11:20 AM  |   A+A-   |  

UNNITHAN

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടെലിവിഷന്‍ ചിത്രം

 

ന്യൂഡല്‍ഹി: കെ റെയിലുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ നിലപാടിനു വിരുദ്ധമായി അഭിപ്രായം പറഞ്ഞ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. തരൂര്‍ ആഗോള പൗരനാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

ശശി തരൂര്‍ കെ റെയിലുമായി ബന്ധപ്പെട്ട നിലപാടു തിരുത്തണം. ആഗോള പൗരനാണെങ്കിലും തരൂരിന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ല. ശശി തരൂര്‍ ഇനി മത്സരിക്കാനിറങ്ങിയാല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. 

സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്കു ചാഞ്ഞാല്‍ വെട്ടണമെന്നാണ് പഴമൊഴി. തരൂരിനെ കൊലക്കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചപ്പോള്‍ ഒപ്പം നിന്നത് കോണ്‍ഗ്രസാണെന്ന് ഉണ്ണിത്താന്‍ ഓര്‍മിപ്പിച്ചു. 

അതിവേഗ റെയില്‍പാതയ്ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ കേന്ദ്രമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ഒപ്പിടാന്‍ ശശി തരൂര്‍ വിസമ്മതിച്ചിരുന്നു. വികസനകാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കു ശേഷമേ നിലപാടെടുക്കാനാവൂ എന്നാണ് തരൂര്‍ ഇതിനു വിശദീകരണമായി പറഞ്ഞത്.