ബൈക്ക് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു; 22 കാരൻ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd December 2021 06:43 AM  |  

Last Updated: 22nd December 2021 06:43 AM  |   A+A-   |  

accident_death

മുഹമ്മദ് ഹാഷിം

 

കോഴിക്കോട്; ബൈക്ക് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വല്ലത്തായ്പാറ പുറമഠത്തിൽ സുബൈർ - സൗദ ദമ്പതികളുടെ മകൻ മുഹമ്മദ് ഹാഷിം (22) ആണ് മരിച്ചത്. കൂടരഞ്ഞി പൂവാറൻതോട് റോഡിൽ ഉറുമിക്ക് സമീപമാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ജുനൈസിന് പരിക്കേറ്റു. 

പൂവാറൻതോടുള്ള ബന്ധു വീട്ടിൽ പൊയി മടങ്ങി വരുന്ന വഴി ഉറുമി പവർ ഹൗസിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹാഷിമിനെ രക്ഷിക്കാനായില്ല. ജുനൈസ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മുക്കത്തെ കടയിലെ ജീവനക്കാരനാണ് മരണപ്പെട്ട ഹാഷിം.