തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ഓൺലൈനായി ചേരും. രാവിലെ ഒൻപതരക്കാണ് യോഗം. ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് ശേഷമുള്ള സാഹചര്യങ്ങൾ മന്ത്രിസഭായോഗം വിലയിരുത്തും.
പൊലീസ് നടപടികൾ, സമാധാനശ്രമങ്ങൾ എന്നിവ മുഖ്യമന്ത്രിയും ആലപ്പുഴയിൽ നിന്നുള്ള മന്ത്രി സജി ചെറിയാനും വിശദീകരിച്ചേക്കും. ഇൻറലിജൻസിനും പൊലീസിനും വീഴ്ചകൾ സംഭവിച്ചു എന്ന വിലയിരുത്തലുണ്ട്. പൊലീസ് സേനക്കുള്ളിൽ ആർഎസ്എസ് ഘടകം ഉണ്ടെന്ന ആരോപണം ആവർത്തിച്ചുയരുന്നതും സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ ഒമിക്രോൺ വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിയും മന്ത്രിസഭ വിലയിരുത്തും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികളും വിപണി ഇടപെടലും മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates