രഹസ്യമായി സൂക്ഷിച്ച താക്കോല്‍ കണ്ടെത്തി, ശ്രീകോവില്‍ തുറന്ന് മോഷണം; സ്വര്‍ണക്കുമിളകളും വ്യാളീമുഖവും നഷ്ടമായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd December 2021 08:25 AM  |  

Last Updated: 22nd December 2021 08:28 AM  |   A+A-   |  

the theft attempt failed

ഫയല്‍ ചിത്രം


തൃക്കുന്നപ്പുഴ: താക്കോൽ കണ്ടെത്തി ശ്രീകോവിൽ തുറന്ന് മോഷണം. രഹസ്യമായി സൂക്ഷിച്ചിരുന്ന താക്കോൽ കണ്ടുപിടിച്ച് മോഷ്ടിച്ചതിന് പിന്നാലെ ശ്രീകോവിൽ പൂട്ടിയാണ് മോഷ്ടാവ് കടന്നത്. ശ്രീകോവിൽ പൂട്ടിക്കിടക്കുന്നത് കണ്ടതോടെ ഇവിടെ മോഷണം നടന്നിട്ടില്ലെന്നാണ് ആദ്യം കരുതിയത്. 

ചിങ്ങോലി കാവിൽപടിക്കൽ ദേവീക്ഷേത്രത്തിലാണ് മോഷണം നടന്നത്.  സ്വർണക്കുമിളകളും വ്യാളീമുഖവും പണവും നഷ്ടമായി. ദേവസ്വം ഓഫിസിന്റെയും വഴിപാട് കൗണ്ടറിന്റെയും വാതിലുകൾ തുറന്നുകിടന്നു. മോഷണവിവരം അറിഞ്ഞ് ദേവസ്വം ഭാരവാഹികൾ എത്തിയപ്പോൾ ശ്രീകോവിലിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു.

സ്വർണക്കുമിളകളും വ്യാളീമുഖവും നൂറ്റാണ്ടുകൾ പഴക്കമുള്ളത്‌

മേൽശാന്തി ശ്രീകോവിലിൽ പണം സൂക്ഷിച്ചിരുന്ന പാത്രം സമീപത്ത് നിലത്തു കാണപ്പെട്ടതോടെയാണ് ശ്രീകോവിലിലും കവർച്ച നടന്നെന്നു തിരിച്ചറിഞ്ഞത്. പാത്രത്തിനു സമീപം ശ്രീകോവിലിന്റെ താക്കോലും ഉണ്ടായിരുന്നു. രഹസ്യമായി സൂക്ഷിച്ചിരുന്ന താക്കോൽ ആണിത്. ദേവസ്വം ഓഫിസിലെ സ്ട്രോങ് റൂമിൽനിന്നു നഷ്ടമായ സ്വർണക്കുമിളകളും വ്യാളീമുഖവും നൂറ്റാണ്ടുകൾ പഴക്കമുള്ള, പറയ്ക്ക് എഴുന്നള്ളിക്കുന്ന ജീവതയിലേതാണ്.