രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്; മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിക്കും

പത്മനാഭ സ്വാമിക്ഷേത്രത്തിലും ദർശനം നടത്തും. നാല് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിൽ എത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത്. വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും ​ഗവർണറും ചേർന്ന് സ്വീകരിക്കും. തിരുവനനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി പൂജപ്പുരയിലെ പി എൻ പണിക്കരുടെ വെങ്കല പ്രതിമ അനാവരണം ചെയ്യും.

പത്മനാഭ സ്വാമിക്ഷേത്രത്തിലും ദർശനം നടത്തും. നാല് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിൽ എത്തിയത്. കഴിഞ്ഞ ദിവസം ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് രാഷ്‌ട്രപതി സന്ദർശനം നടത്തിയിരുന്നു. സേനയുടെ അഭ്യാസപ്രകടനങ്ങൾ വീക്ഷിക്കുകയും രണ്ടുഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.

കേരളം കൈവരിച്ച നേട്ടങ്ങൾ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി

നാവികസേനയുടെയും കൊച്ചിൻ ഷിപ്പ്‌ യാർഡിന്റെയും കപ്പൽനിർമാണ ശേഷി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തതായി അധികൃതർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസം സ്ത്രീ ശക്തീകരണം അടക്കമുള്ള മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ കാസർകോട്ടെ പെരിയ കേരള-കേന്ദ്ര സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പ്രകീർത്തിച്ചു. 

വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിതയിലെ വരികൾ ചൊല്ലിയാണ് രാഷ്ട്രപതി കേരളത്തിന്റെ നേട്ടങ്ങളിലേക്ക് വിരൽചൂണ്ടിയത്. സ്ത്രീ ശക്തീകരണം, വിദ്യാഭ്യാസം, സാക്ഷരത എന്നീ രംഗങ്ങളിൽ കേരളത്തിനുണ്ടായ നേട്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com