യാത്രക്കാർ ശ്രദ്ധിക്കുക; 26 മുതൽ ട്രെയിൻ സർവീസുകളിൽ മാറ്റം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2021 08:36 AM  |  

Last Updated: 24th December 2021 08:36 AM  |   A+A-   |  

General coaches on four trains

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുച്ചിറപ്പള്ളി അരിയല്ലൂർ യാർഡിൽ നവീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 26 മുതൽ ജനുവരി 15 വരെ വിവിധ ട്രെയിനുകളുടെ സർവീസുകളിൽ മാറ്റമുണ്ടാകും. ചെന്നൈയിൽ നിന്ന് രാവിലെ ഒൻപതിന് പുറപ്പെടുന്ന ​ചെന്നൈ- ​ഗുരുവായൂർ പ്രതിദിന സർവീസ് 26 മുതൽ ജനുവരി 10 വരെ (30 ഒഴികെയുള്ള ദിവസങ്ങളിൽ) വിരുദാചലം ഒഴിവാക്കി വില്ലുപുരം, കുംഭകോണം വഴി സർവീസ് നടത്തും. ജനുവരി ഒൻപതിനുള്ള ​ഗുരുവായൂർ- ചെന്നൈ എക്സ്പ്രസ് ശ്രീരം​ഗം ഒഴിവാക്കി തിരുച്ചിറപ്പള്ളി, തഞ്ചാവൂർ വഴി സർവീസ് നടത്തും. 

മധുര- ചെന്നൈ എക്സ്പ്രസ് 30, 31, ജനുവരി ആറ് തീയതികളിൽ താംബരം വരെ സർവീസ് നടത്തും. ചെന്നൈ എ​ഗ്മോർ- കാരൈക്കുടി പല്ലവൻ എക്സ്പ്രസ് ഈ തീയതികളിൽ താംബരത്ത് നിന്നു പുറപ്പെടും. 

ജനുവരി ആറിന് രാവിലെ ആറിനുള്ള നാ​ഗർകോവിൽ- മുംബൈ എക്സ്പ്രസ് 40 മിനിറ്റ് വൈകി പുറപ്പെടും. ചെന്നൈ- മധുര വൈ​ഗൈ എക്സ്പ്രസ് ജനുവരി 10നും ലോകമാന്യതിലക്- മധുര എക്സ്പ്രസ് ജനുവരി അഞ്ചിനും യഥാക്രമം 20, 75 മിനിറ്റുക​ൾ വൈകി പുറപ്പെടും.