കാമുകനെ ഉപേക്ഷിച്ച് വരാത്തതിന്റെ വൈരാഗ്യം, ഭാര്യയെ നടുറോഡിലിട്ട് വെട്ടി ഭർത്താവ്; പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th December 2021 06:44 AM |
Last Updated: 24th December 2021 06:48 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം; നടുറോഡിൽ വച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ കേരളപുരം ജംഗ്ഷനിൽ ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവമുണ്ടായത്. പുനുക്കന്നൂർ ചിറയടി നീതു ഭവനത്തിൽ നീതുവിനെയാണ് ഭർത്താവ് അന്തപ്പൻ എന്ന വിക്രമൻ വെട്ടിയത്. തുടർന്ന് വിക്രമനെ നാട്ടുകാർ പിടികൂടി കുണ്ടറ പോലീസിന് കൈമാറി.
കാമുകനൊപ്പം പോയത് ഒന്നര വർഷം മുൻപ്
കാമുകനൊപ്പം പോയ നീതു തിരിച്ചു വരാത്തതിലുള്ള വിരോധമാണ് കൊലപാതക ശ്രമത്തിന് കാരണം. ഒന്നര വർഷം മുൻപാണ് വിക്രമനേയും രണ്ടു കുട്ടികളേയും ഉപേക്ഷിച്ച് നീതു കാമുകനായ ഓട്ടോഡ്രൈവറോടൊപ്പം പോയത്. പലതവണ നീതുവിനെ സ്വീകരിക്കാൻ തയ്യാറാണെന്ന് വിക്രമൻ അറിയിച്ചെങ്കിലും നീതു വഴങ്ങിയില്ല. ഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവർ ഇടപെട്ടെങ്കിലും ഇപ്പോഴും കാമുകനൊപ്പമാണ് നീതു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.