മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ആംബുലൻസ് ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2021 09:58 PM  |  

Last Updated: 26th December 2021 09:58 PM  |   A+A-   |  

CM_Pinarayi_escort

വിഡിയോ സ്ക്രീൻഷോട്ട്

 

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് എസ്കോർട്ട് പോയ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കണ്ണൂരിലെ പയ്യന്നൂർ പെരുമ്പയിലാണ് മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയ ഉടനെയാണ് അപകടം നടന്നത്. 

കാസർകോട്ടെ സിപിഎം പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തൊട്ടുപിന്നാലെ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ വാഹനം, അതിന് പിറകിലായി മറ്റൊരു പൊലീസ് എസ്കോർട്ട് വാഹനം എന്നിവയാണ് കൂട്ടിയിടിച്ചത്. 

മറ്റൊരു വാഹനം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ വാഹനവ്യൂഹത്തിലേക്ക് കയറുകയായിരുന്നു. കൊടിയേരി ബാലകൃഷ്ണന്റെ പിന്നിലുണ്ടായിരുന്ന വാഹനം ബ്രേക്ക് ചവിട്ടിയതിനെത്തുടർന്ന് പിന്നിൽ ഉണ്ടായിരുന്ന വാഹനം ബ്രേക്കിട്ടു. ഇതാണ് വാഹനങ്ങൾ പരസ്പരം ഇടിക്കാൻ കാരണമെന്നാണ് പ്രാധമിക നി​ഗമനം. 

​ഗുരുതര സുരക്ഷാ വീഴ്ചയായാണ്‌ പൊലീസ് സംഭവത്തെ കാണുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. പയ്യന്നൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.