തിരുവനന്തപുരത്ത് ബന്ധുക്കളായ മൂന്ന് ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം
By സമകാലിക മലയാളം ഡെസ്ക് | Published: 28th December 2021 10:20 AM |
Last Updated: 28th December 2021 10:20 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്ന് മൂന്ന് കുട്ടികളെ കാണാന്‍ ഇല്ലെന്ന് പരാതി . പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള ആണ്‍കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവര്‍ അടുത്ത് അടുത്ത വീടുകളില്‍ താമസിക്കുന്നവരും ബന്ധുക്കളും ആണ് എന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയാണ് ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാത്രി വൈകിയ വേളയിലും വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കുടുക്ക പൊട്ടിച്ച് പണവുമായാണ് ഇവര്‍ പോയതെന്ന് കരുതുന്നു. അതിനിടെ തൊട്ടടുത്തുള്ള കാട്ടില്‍ ഇവരെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെഞ്ഞാറമൂട് പൊലീസ് അവിടേയ്ക്ക് തിരിച്ചിട്ടുണ്ട്.