പഠനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും വേഗത്തില്‍ അറിയാം, എല്ലാ സ്‌കൂളുകളിലും ഓഫീസുകളിലും ടെലിഫോണ്‍ സംവിധാനം; പുതിയ പദ്ധതി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും ജനോപകാരപ്രദവുമാക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളില്‍ കാര്യക്ഷമമായ ടെലിഫോണ്‍ സംവിധാനം ഒരുക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  നിര്‍വഹിച്ചു. കേരളത്തിലെ 14 വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റുകളിലേയും എല്ലാ ഡി ഇ ഒ, എ ഇ ഒ  ഓഫീസുകളിലേയും   സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികളിലും രക്ഷാകര്‍ത്താക്കളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ ഓഫീസുകളില്‍ കാര്യക്ഷമമായ ടെലിഫോണ്‍ സംവിധാനം ഉറപ്പാക്കാന്‍ തീരുമാനിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും ജനോപകാരപ്രദവുമാക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട് . ഫയലുകളിന്മേല്‍ സമയാസമയം തീര്‍പ്പുകല്‍പ്പിക്കാന്‍ നിരവധി നടപടിക്രമങ്ങള്‍ നിലവിലുണ്ട്. എങ്കിലും ഓരോ ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥമായി ചിന്തിക്കുകയും നടപടിയെടുക്കുകയും ചെയ്താല്‍ കൂടുതല്‍ വേഗത്തില്‍ ഫയലുകള്‍ തീര്‍പ്പാക്കി പൊതുജനത്തിന് ഏറെ ആശ്വാസമേകാന്‍ സംവിധാനത്തിനാകും .

പൊതുവിദ്യാഭ്യാസ വകുപ്പില്‍ കാര്യങ്ങള്‍ അറിയാന്‍ പല ഓഫീസുകളുടെയും ഫോണ്‍ നമ്പര്‍ പൊതുജനത്തിന് അറിയില്ല എന്നൊരു പരാതി നിലവിലുണ്ട്. ഇനി അറിയുന്ന നമ്പറില്‍ വിളിച്ചാല്‍ കിട്ടുന്നില്ല എന്നും പരാതിയുണ്ട്. ഈ പരാതികള്‍ക്കാണ് പരിഹാരം കാണാന്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രൈമറി, സെക്കന്ററി, ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ കാര്യക്ഷമമായ ടെലിഫോണ്‍ സംവിധാനത്തിന്റെ ഉദ്ഘാടനം ജനുവരി 15ന് മുന്‍പ് പൂര്‍ത്തിയാക്കി നിലവിലെ ടെലിഫോണ്‍ നമ്പരുകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്  വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com