മുഖ്യമന്ത്രി ഇനി കറുത്ത ഇന്നോവ ക്രിസ്റ്റയിൽ;  ഔദ്യോഗിക വാഹനത്തിന്റെ നിറം മാറ്റുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2021 08:51 AM  |  

Last Updated: 30th December 2021 08:51 AM  |   A+A-   |  

pinarayi vijayan

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇനി സഞ്ചരിക്കുക കറുത്ത നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയിൽ.  വെള്ള നിറത്തിലുള്ള ക്രിസ്റ്റയാണ് മുഖ്യമന്ത്രി നിലവിൽ ഉപയോഗിക്കുന്നത്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്  മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ നിറം മാറ്റാൻ തീരുമാനിച്ചത്. 

നാലു വാഹനങ്ങൾ വാങ്ങുന്നു

മുഖ്യമന്ത്രിക്കായി പുതുതായി വാങ്ങിയ വാഹനത്തിന്റെ നിറമാണ് മാറ്റുക . ആകെ നാലു വാഹനങ്ങളാണ് മുഖ്യമന്ത്രിക്കും അകമ്പടിക്കുമായി വാങ്ങുന്നത്. മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും. ഇതിൽ ആദ്യ വാഹനം ഈയാഴ്ച കൈമാറും. ശേഷിക്കുന്നവ പിന്നീടു കൈമാറുമെന്ന് അധികൃതർ പറഞ്ഞു. 

മോദിയുടെ കാറിന്റെ നിറവും കറുപ്പ്

മുഖ്യമന്ത്രി ഉപയോഗിക്കുന്ന വാഹനങ്ങൾ 4 വർഷം പഴക്കം ഉള്ളതിനാൽ മാറ്റണമെന്നായിരുന്നു പൊലീസിന്റെ ശുപാർശ. ഇതിനായി മാസങ്ങൾക്കു മുൻപ് 63 ലക്ഷം രൂപ അനുവദിച്ചിരുന്നു. സുരക്ഷാ കാരണങ്ങൾ മൂലമാണോ നിറംമാറ്റമെന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.  പ്രധാനമന്ത്രി 
നരേന്ദ്രമോദി ഉപയോഗിക്കുന്ന വാഹനവും കറുത്ത നിറത്തിലുള്ളതാണ്.