ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പുതിയ ക്രമീകരണം; നടതുറക്കുന്നത് രാവിലെ അഞ്ചിന്, കൃഷ്ണനാട്ടംകളി മാറ്റിവച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍  ഇന്നു രാത്രി മുതല്‍ ദര്‍ശന ക്രമീകരണം ഏര്‍പ്പെടുത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍  ഇന്നു രാത്രി മുതല്‍ ദര്‍ശന ക്രമീകരണം ഏര്‍പ്പെടുത്തി. കൃഷ്ണനാട്ടം കളി മാറ്റിവെച്ചു. സംസ്ഥാനത്ത് രാത്രി കാല നിയന്ത്രണം പ്രാബല്യത്തിലാകുന്ന സാഹചര്യത്തില്‍ നടപടി. 

ഇന്നു മുതല്‍ ജനുവരി 2 വരെ രാത്രി പത്തു മണിക്ക് ക്ഷേത്രം അടയ്ക്കും. നാളെ  മുതല്‍ ഞായറാഴ്ചവരെ എല്ലാ ദിവസം രാവിലെ 5 മണി മുതല്‍ മാത്രമേ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുള്ളു. ജനുവരി 2വരെ കൃഷ്ണനാട്ടം കളി ഉണ്ടായിരിക്കില്ല. ഈ ദിവസങ്ങളില്‍ ബുക്ക് ചെയ്തിരുന്നവര്‍ക്ക് സൗകര്യപ്രദമായ മറ്റു ദിവസങ്ങളില്‍ കൃഷ്ണനാട്ടം കളി നടത്താന്‍ അവസരം നല്‍കും. ഭക്തരുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് ദേവസ്വം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com