മദ്യത്തിന് ബില്‍ ഇല്ല; വിദേശി വാങ്ങിയ മദ്യം പൊലീസ് നിര്‍ബന്ധിച്ച് റോഡില്‍ ഒഴുപ്പിച്ചു;വീഡിയോ

ബെവ്‌കോയില്‍ നിന്ന് വാങ്ങിയ മദ്യത്തിന് ബില്ലില്ലെന്ന് കാണിച്ചായിരുന്നു നടപടി.
മദ്യം റോഡ് സൈഡില്‍ ഒഴിയ്ക്കുന്ന പൊലീസ്‌
മദ്യം റോഡ് സൈഡില്‍ ഒഴിയ്ക്കുന്ന പൊലീസ്‌

തിരുവനന്തപുരം: വിദേശി വാങ്ങിയ  മദ്യം റോഡില്‍  ഒഴിപ്പിച്ച് പൊലീസ്. മൂന്ന് കുപ്പികളില്‍ രണ്ടെണ്ണമാണ് റോഡില്‍ ഒഴിപ്പിച്ച് നശിപ്പിച്ചത്. ബെവ്‌കോയില്‍ നിന്ന് വാങ്ങിയ മദ്യത്തിന് ബില്ലില്ലെന്ന് കാണിച്ചായിരുന്നു നടപടി. കോവളത്തായിരുന്നു സംഭവം. സ്വീഡിഷ് പൗരനാണ് ദുരനുഭവം ഉണ്ടായത്.

താമസസ്ഥലത്ത് ന്യൂയര്‍ ആഘോഷിക്കാന്‍ മദ്യം വാങ്ങി വരുമ്പോഴായിരുന്നു പൊലീസ് ബാഗ് പരിശോധിച്ചത്. മദ്യകുപ്പികള്‍ കണ്ട പൊലീസ് ബില്ല് ചോദിച്ചു. ബില്ല് കടയില്‍ നിന്ന് വാങ്ങിയില്ലെന്ന് നല്‍കിയ മറുപടിയില്‍ തൃപ്തരാകാതിരുന്ന പൊലീസ് മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് സ്റ്റീവ് മദ്യം ഒഴുക്കി കളയുകയായിരുന്നു.

മദ്യം റോഡില്‍ ഒഴുക്കിയ സ്റ്റീവ് പ്ലാസ്റ്റിക് കുപ്പി തിരികെ ബാഗില്‍ വെക്കുന്നതും വീഡിയോയില്‍ കാണാം. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നത് കണ്ട പൊലീസ് ബില്‍ വാങ്ങി വന്നാല്‍ മതിയെന്നും മദ്യം കളയേണ്ടതില്ലെന്ന് പറയുന്നത് കേള്‍ക്കുകയും ചെയ്യാം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com