അത്യന്തം ഹീനം; കേരളം പിന്നിട്ട വഴികളെ കുറിച്ച് സുധാകരന് ബോധമില്ല; 'ചെത്തുകാരന്‍' പരാമര്‍ശത്തില്‍ വിജയരാഘവന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2021 04:41 PM |
Last Updated: 04th February 2021 04:41 PM | A+A A- |
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍/ ടെലിവിഷന്‍ ചിത്രം
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ അത്യന്തം ഹീനമായ പ്രസ്താവനയാണ് നടത്തിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. നമ്മുടെ ആധുനിക സമൂഹത്തില്‍ സാധാരണ ഉപയോഗിക്കാത്ത ഒരു രീതിശാസ്ത്രമാണ് തന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതിന് വേണ്ടി സുധാകരന്‍ സ്വീകരിച്ചതെന്നും വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സുധാകരന്റെ നിലപാടിനോട് കോണ്‍ഗ്രസ് അതിന്റെ നിലപാട് വ്യക്തമാക്കണം. നമ്മുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്‍ ഈ പരിഷ്‌കൃതകാലത്ത് ഇത്തരം വാക്കുകള്‍ ഉപയോഗപ്പെടുത്തിയത് അപലപിക്കേണ്ട ഒന്നാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ സമീപനം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.
സുധാകരന്‍ കേരളം കടന്നുപോന്ന കാലത്തിന്റെ വഴികളെ കുറിച്ചുള്ള ബോധക്കുറവില്‍ നിന്നാണ് ഇങ്ങനെ സംസാരിക്കുന്നത്. നമ്മുടെ നാട് ഏറെ മുന്നേറിയിട്ടുണ്ട്. തൊഴിലുമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും വളരെ മുന്നാട്ടുപോയി. അത്തരം പ്രയോഗത്തില്‍ കോണ്‍ഗ്രസിലെ മറ്റുള്ളവര്‍ അഭിപ്രായം പറയട്ടെയെന്നും വിജയരാഘവന്‍ പറഞ്ഞു.