സുധാകരന്റേത് തെരുവുഗുണ്ടകളുടെ ഭാഷ; കോണ്‍ഗ്രസ് ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറുന്നു എന്നതിന്റെ സൂചന :  എ വിജയരാഘവന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2021 10:33 AM  |  

Last Updated: 19th June 2021 10:38 AM  |   A+A-   |  

vijayaraghavan

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍/ഫയല്‍ ചിത്രം

 

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ സുധാകരന്റേത് തെരുവുഗുണ്ടകളുടെ ഭാഷയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കുറച്ചു ദിവസമായി കെപിസിസി അധ്യക്ഷന്റെ വികടഭാഷണം കേള്‍ക്കുന്നു. കോണ്‍ഗ്രസ് ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറുന്നു എന്നതിന്റെ സൂചനയാണിതെന്നും വിജയരാഘവന്‍ പറഞ്ഞു. 

കെ സുധാകരനെ നിയമിച്ചവരാണ് ഇതിന് മറുപടി പറയേണ്ടത്. കേരളം കാത്തുസൂക്ഷിക്കുന്ന രാഷ്ട്രീയ മര്യാദയ്ക്ക് എതിരായ രീതിയാണ് അദ്ദേഹത്തിന്റേത്. ജനങ്ങള്‍ ഇതിനെ പിന്തുണയ്ക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. 

തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ വച്ച് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് തള്ളിയ മുഖ്യമന്ത്രി സുധാകരനെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചു വിട്ടു. സുധാകരന്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു എന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.