കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് ദാരുണാപകടം, അഞ്ചു പേർ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2021 06:29 AM  |  

Last Updated: 21st June 2021 06:38 AM  |   A+A-   |  

kozhikode Accident

ഫയല്‍ ചിത്രം

 

കോഴിക്കോട്; കോഴിക്കോട് വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. ബലേറോ ജീപ്പും സിമന്റ് കയറ്റി വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പ് പൂർണമായി തകർന്ന നിലയിലാണ്. കാറിലുണ്ടായിരുന്ന അഞ്ച് പുരുഷന്മാരാണ് മരിച്ചത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളാണ് സാഹിർ, ഷാഹിർ , നാസർ, സുബൈർ, അസൈനാർ എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ച് ഇന്ന് പുലര്‍ച്ചെ 4.45 ഓടെയായിരുന്നു അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. മൃതദേഹങ്ങള്‍ റോഡില്‍ ചിതറി കിടക്കുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.