ഹൈറേഞ്ചില്‍ പാറുന്ന ചെങ്കൊടി; പീരുമേട്ടില്‍ വാഴൂര്‍ സോമന്‍, ഒരിടത്ത് മാത്രം യുഡിഎഫ്

പീരുമേട് മണ്ഡലം നിലനിര്‍ത്തി എല്‍ഡിഎഫ്
വാഴൂര്‍ സോമന്‍/ഫെയ്‌സ്ബുക്ക്‌
വാഴൂര്‍ സോമന്‍/ഫെയ്‌സ്ബുക്ക്‌

പീരുമേട് മണ്ഡലം നിലനിര്‍ത്തി എല്‍ഡിഎഫ്. 1698വോട്ടിന് സിപിഐയുടെ വാഴൂര്‍ സോമന്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ സിറിയക് തോമസുമായി ശക്തമായ മത്സരമാണ് പീരുമേട്ടില്‍ നടന്നത്. അവസാന റൗണ്ടുകള്‍ എണ്ണിയപ്പോഴാണ് എല്‍ഡിഎഫ് വിജയമുറപ്പിച്ചത്. 

ഇടുക്കി ജില്ലയില്‍ തൊടുപുഴ ഒഴിച്ച് ബാക്കിയെല്ലാ മണ്ഡലങ്ങളിലും ചെങ്കൊടി ഉയര്‍ന്നു. തൊടുപുഴയില്‍ പി ജെ ജോസഫാണ് ലീഡ് ചെയ്യുന്നത്. 
ഉടുമ്പന്‍ചോലയില്‍ ചരിത്ര ഭൂരിപക്ഷത്തിലാണ് എം എം മണി വിജയിച്ചത്. മുപ്പതിനായിരത്തിന് മുകളിലാണ് എം എം മണിക്ക് ലീഡ്. ദേവികുളം മണ്ഡലത്തില്‍ സിപിഎമ്മിന്റെ എ രാജ വിജയിച്ചു. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ ലീഡ് ചെയ്യുന്നു. 

96  സീറ്റുകിലാണ് നിലവില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 43 സീറ്റിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ഒരു സീറ്റില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com