ഇന്നും നാളെയും അതിശക്തമായ മഴ; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2021 06:41 AM  |  

Last Updated: 03rd November 2021 06:43 AM  |   A+A-   |  

rain in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും അതിശക്തമായ മഴ സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമാണ്. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. 

നാളെ അറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

നാളെ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വരെ മീൻപിടിത്തം വിലക്കി. ശനിയാഴ്ച വരെ  ഇടി മിന്നലൊടു കൂടിയ ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

നവംബറിൽ കൂടുതൽ മഴ

നവംബർ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യയിൽ ദീർഘകാല ശരാശരിയുടെ 122% മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കാനുള്ള അനുകൂല സാഹചര്യം നിലനിൽക്കുന്നതിനാൽ നവംബർ മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത.