വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി 

സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വിഎസിനെ അലട്ടുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ശ്വാസ തടസ്സം മൂലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ. സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വിഎസിനെ അലട്ടുന്നത്. 

തിരുവനന്തപുരം പട്ടത്തെ എസ് യുടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. വാർധക്യസഹജമായ ബുദ്ധുമുട്ടുകളെ തുടർന്ന് രണ്ട് വർഷമായി വിശ്രമത്തിലാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരിയിൽ അത് ഒഴിഞ്ഞിരുന്നു. എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സം​ഗി​ച്ച​താ​യി​രു​ന്നു ഒ​ടു​വി​ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം. ഇക്കഴിഞ്ഞ ഒക്ടോബർ 20ന് ആയിരുന്നു അദ്ദേഹം 98ാം പിറന്നാൾ ആഘോഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com