ആലപ്പുഴ: മാവേലിക്കര വെട്ടിയാറിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ- എസ്ഡിപിഐ സംഘർഷത്തിനിടെയാണ് പ്രവർത്തകന് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡിവൈഎഫ്ഐ പ്രവർത്തകനായ അരുണിനാണ് വെട്ടേറ്റത്. മറ്റ് രണ്ട് പ്രവർത്തകർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടുകൾക്ക് നേരെയും വ്യാപക ആക്രമണമുണ്ടായി. ഒരു ബൈക്കും അക്രമികൾ അഗ്നിക്കിരയാക്കി.
കനത്ത പൊലീസ് കാവൽ
നേരത്തെ ഡിവൈഎഫ്ഐ- എസ്ഡിപിഐ സംഘർഷം നിലനിന്നിരുന്ന പ്രദേശമാണ് വെട്ടിയാർ. കഴിഞ്ഞ ദിവസം രാത്രിയും ഇരു വിഭാഗം പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരേ ആക്രമണമുണ്ടായത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates