വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യം; കോഴിക്കോട് നഗരത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ 6 പേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2021 05:01 PM  |  

Last Updated: 12th November 2021 05:40 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കോട്ടൂളിയില്‍ വാടകവീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യകേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ കസ്റ്റഡിയില്‍. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.

കുറച്ചുകാലങ്ങളായി വാടകവീട്ടില്‍ അനാസാസ്യം നടുക്കുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് പൊലീസ് നടത്തിയ പരിശോധനയിലാണ് ആറ് പേര്‍ പിടിയിലായത്‌