ജെസിബി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2021 09:34 PM  |  

Last Updated: 13th November 2021 09:34 PM  |   A+A-   |  

m_mukundan

 

ന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെസിബി സാഹിത്യ പുരസ്‌കാരം (2020) എം മുകുന്ദന്. എം മുകുന്ദന്റെ ദൽഹിഗാഥകളുടെ ഇംഗ്ലീഷ് പരിഭാഷ ‘Delhi: A Soliloquy’ ക്കാണ് പുരസ്‌കാരം. ഫാത്തിമ ഇവി, നന്ദകുമാർ കെ എന്നിവർ ചേർന്നാണ് പുസ്തകം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. 25 ലക്ഷമാണ് പുരസ്‌ക്കാരത്തുക. ഒപ്പം വിവർത്തനം നിർവ്വഹിച്ചയാൾക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. 

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ദൽഹി ഗാഥകളുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കിയത് വെസ്റ്റ്‌ലാൻഡ് പബ്ലിഷേഴ്‌സാണ്. 

ഇന്ത്യൻ ജീവിതത്തിന്റെ ഗതിവിഗതികളെ നിർണ്ണയിക്കുന്ന അധികാരസിരാ കേന്ദ്രമായ ഡൽഹിയെയും ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ മുതൽ ഇന്നേവരെ അവിടെയുണ്ടായ സംഭവ പരമ്പരകളെയും പശ്ചാത്തലമാക്കി രചിച്ച നോവലാണ് എം മുകുന്ദന്റെ ദൽഹിഗാഥകൾ. 

ഇന്ത്യയിൽ സാഹിത്യ രചനകൾക്ക് ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ജെസിബി സാഹിത്യ പുരസ്‌കാരം ജെസിബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിരിക്കുന്നത്.