തിരുവനന്തപുരത്ത് മകനെ അച്ഛന്‍ കുത്തിക്കൊന്നു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2021 08:18 AM  |  

Last Updated: 14th November 2021 08:18 AM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരത്ത് അച്ഛൻ മകനെ കൊലപ്പെടുത്തി. നെയ്യാറ്റിൻകരയിലാണ് സംഭവം. കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഓലത്താന്നി സ്വദേശിയായ ആരുൺ ആണ് മരിച്ചത്. 

വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കണ്ടത്. മദ്യപിച്ച് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അച്ഛൻ ശശിധരൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

നെയ്യാറിൽ സ്ത്രീയുടെ മൃതദേഹം

നെയ്യാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആര്യങ്കോട് സ്വദേശി ലീല ഭായിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.