ഇടുക്കി അണക്കെട്ട് തുറന്നു; ഉയർത്തിയത് മൂന്നാം ഷട്ടർ; ഒഴുക്കുന്നത് 40,000 ലിറ്റർ വെള്ളം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2021 02:17 PM  |  

Last Updated: 14th November 2021 02:17 PM  |   A+A-   |  

idukki

ടെലിവിഷൻ ദൃശ്യം

 

തൊടുപുഴ: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് തുറന്നു. ഒരു ഷട്ടർ ഉയർത്തിയാണ് വെള്ളം ഒഴുക്കുന്നത്. 40 സെന്റിമീറ്ററാണ് ഷട്ടർ ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് ഒഴുക്കി വിടുന്നത്. നിലവിൽ 2398.90 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.

ഇടുക്കിയടക്കം ഇന്ന് മൂന്ന് ജില്ലകളിൽ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഷട്ടർ ഉയർത്താൻ തീരുമാനിച്ചത്. 

അണക്കെട്ടിന്റെ മൂന്നാം ഷട്ടറാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ഈ വർഷം ഇത് രണ്ടാം തവണയാണ് അണക്കെട്ട് തുറക്കുന്നത്. 

അണക്കെട്ട് തുറക്കുന്നതിന്റെ ഭാ​ഗമായി പെരിയാർ തീരത്തുള്ളവർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയതായി മന്ത്രി റോഷി അ​ഗസ്റ്റിൻ വ്യക്തമാക്കി. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ഒഴുക്കിവിടുമെന്നും അദ്ദേഹം പറഞ്ഞു.