മലയോര ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ തീരംതൊടും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2021 12:28 PM  |  

Last Updated: 17th November 2021 12:28 PM  |   A+A-   |  

rain

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നാളെയോടെ വടക്കന്‍ തമിഴ്‌നാട് - തെക്കന്‍ ആന്ധ്രാപ്രദേശ് തീരാത്തെത്താനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. 

മധ്യ കിഴക്കന്‍ അറബികടലിലെ ന്യുനമര്‍ദ്ദം നിലവില്‍ ഗോവ - മഹാരാഷ്ട്ര തീരത്ത് സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു-വടക്ക്-പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുന മര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. കേരള തീരത്തിനു ഭീഷണിയില്ല.അതേസമയം, സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.