യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് അഞ്ച് ലക്ഷം രൂപയും മൊബൈലും കവർന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2021 06:59 PM  |  

Last Updated: 19th November 2021 06:59 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പണയസാധനങ്ങൾ എടുക്കാൻ വന്ന ആളുടെ അഞ്ച് ലക്ഷം രുപയും മൊബൈൽ ഫോണും തട്ടിയെടുത്തു. തൃശൂർ സ്വദേശിയായ ജീമോനെ (35) കുത്തി പരിക്കേൽപ്പിച്ചാണ് പണവും മൊബൈൽ ഫോണും കവ‍ർന്നത്. 

നെടുമങ്ങാട് വലിയമലയിൽ ആളൊഴിഞ്ഞ സ്ഥലത്ത് വച്ചായിരുന്നു സംഭവം.  പഴയ പണയാഭരണം ബാങ്കിൽ നിന്ന് എടുത്ത് നൽകുന്ന എജൻ്റ് ആണ് ജീമോൻ. സാരമായി പരിക്കേറ്റ ജീമോനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അഞ്ചുതെങ്ങ് സ്വദേശി ജഹാംഗീറിൻ്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മോഷ്ടാക്കൾ ഉപയോഗിച്ച കാർ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.