യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം; കാഴ്ച നഷ്ടമായി, യുവതി അറസ്റ്റില്‍

യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം. തിരുവന്തപുരം സ്വദേശിയായ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

അടിമാലി: യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം. തിരുവന്തപുരം സ്വദേശിയായ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു. സംഭവത്തില്‍ അടിമാലി സ്വദേശിയായ ഷീബയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അടിമാലി ഇരുമ്പുപാലത്തെ ഒരു പള്ളിയ്ക്ക് സമീപം കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.

പിന്തിരിഞ്ഞു നിന്ന യുവാവിന്റ അടുത്തെത്തി ഷീബ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം ഷീബ സാവധാനം നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇയാളെ അടിമാലിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

യുവാവും ഷീബയും തമ്മില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെട്ടത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്കെത്തുകയായിരുന്നു. പിന്നീട് ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.  വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഷീബ നിരന്തരം യുവാവിനെ സമീപിച്ചിരുന്നു.

പിന്നീട് രണ്ടുലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് ഷീബ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായി യുവാവിനെ അടിമാലിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെയിലാണ് ആസിഡ് ആക്രമണം. യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ഷീബയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആസിഡ് കയ്യില്‍ വീണ് ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. റബര്‍ ഉറയൊഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആസിഡാണ് യുവാവിന്റെ മുഖത്ത് ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com