പമ്പ അണക്കെട്ട് തുറന്നു; ജാ​ഗ്രതാ നിർദ്ദേശം; ശബരിമല തീർഥാടകർ നദികളിൽ ഇറങ്ങരുത്

പമ്പ അണക്കെട്ട് തുറന്നു; ജാ​ഗ്രതാ നിർദ്ദേശം; ശബരിമല തീർഥാടകർ നദികളിൽ ഇറങ്ങരുത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

പത്തനംതിട്ട: പമ്പ അണക്കെട്ട് ഉച്ചയോടെ തുറന്നു. രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. 25 കുമക്സ് മുതൽ പരമാവധി 100 കുമക്സ് വരെ വെള്ളമാണ് തുറന്നു വിടുന്നത്. 

ജനവാസ മേഖലകളിൽ പരമാവധി 10 സെന്റിമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്കു ഒഴുക്കി വിടുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ശേഷം പുറത്തേക്ക് ഒഴുക്കിവിട്ടു തുടങ്ങിയ ജലം പമ്പാ നദിയിലൂടെ ഏകദേശം ആറ് മണിയോടെ പമ്പാ ത്രിവേണിയിൽ എത്തും. 

നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പു വരുത്തണം. ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ളവർ നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. 

താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും ആവശ്യമെങ്കിൽ അധികൃതർ ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്നും പത്തനംതിട്ട ജില്ലാ കലക്ടർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com