ദക്ഷിണേന്ത്യയില്‍ എന്‍സിബിയുടെ വന്‍ ലഹരി വേട്ട; തിരുവനന്തപുരത്തും മയക്കുമരുന്ന് പിടിച്ചെടുത്തു, ആറുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2021 02:18 PM  |  

Last Updated: 21st November 2021 02:18 PM  |   A+A-   |  

Drugs_

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ദക്ഷിണേന്ത്യയില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ വന്‍ ലഹരിമരുന്ന് വേട്ട. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ വന്‍ മയക്കുമരുന്ന് ശേഖം പിടിച്ചെടുത്തു. തിരുവനന്തപുരത്ത് എത്തിയ പാഴ്സലില്‍നിന്ന് ആംഫിറ്റാമിനും എല്‍എസ്ഡിയും പിടിച്ചെടുത്തു.

ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ചാണ് ലഹരിവസ്തുക്കള്‍ കടത്തിയത്. 200 കിലോ കഞ്ചാവാണ് തമിഴ്‌നാട്ടിലെ ഈറോഡില്‍നിന്ന് പിടിച്ചെടുത്തത്. ആറുപേരെ അറസ്റ്റ് ചെയ്തു. 

ശനിയാഴ്ചയാണ് എന്‍സിബി പരിശോധന ആരംഭിച്ചത്. ചെന്നൈയില്‍ അശോക് ലെയ്‌ലാന്‍ഡിന്റെ മിനി പിക്കറ്റ് വാനില്‍ കടത്തുകയായിരുന്ന 212 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വെല്ലൂര്‍-കൃഷ്ണഗിരി റോഡിലെ ടോള്‍പ്ലാസയില്‍ വെച്ചാണ് എന്‍സിബി സംഘം വാഹന പരിശോധന നടത്തിയത്.