അമ്മയുടെ നഗ്നചിത്രം കാണിച്ച് മകളെ ഭീഷണിപ്പെടുത്തി; പണം തട്ടാന്‍ ശ്രമം, അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2021 11:07 AM  |  

Last Updated: 21st November 2021 11:07 AM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

തിരുവല്ല: അമ്മയുടെ നഗ്‌ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് മകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി സാജന്‍ (52 ) ആണ് അറസ്റ്റിലായത്. പെരുന്തുരുത്തിയില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

പരാതിക്കാരിയുടെ മാതാവും അറസ്റ്റിലായ സാജനും മുംബൈയിലെ വാപിയില്‍ അടുത്തടുത്ത വീടുകളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താമസിച്ചിരുന്നവരാണ്. അന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് മകള്‍ അടക്കമുള്ള ബന്ധുക്കള്‍ക്ക് അയച്ചത്. പണം നല്‍കിയില്ലെങ്കില്‍ സമൂഹ മാധ്യമങ്ങളിലടക്കം ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന സാജന്റെ ഭീഷണിയെ തുടര്‍ന്നാണ് പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.