പ്ലാറ്റ്‌ഫോം ടിക്കറ്റിന് ഇനി പത്ത് രൂപ മതി; വർധിപ്പിച്ച നിരക്കുകൾ പിൻവലിച്ച് റെയിൽവേ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 09:10 PM  |  

Last Updated: 25th November 2021 09:10 PM  |   A+A-   |  

Railway STATION

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വർധിപ്പിച്ച പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകൾ റെയിൽവേ പിൻവലിച്ചു. തിരുവനന്തപുരം ഡിവിഷനിൽ പഴയ നിരക്കായ 10 രൂപ പ്രാബല്യത്തിൽ വന്നു. പുതിയ നിരക്ക് ഇന്ന് മുതൽ പ്രബല്യത്തിലായതായി അധികൃതർ അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നേരത്തെ ഇതു 50 രൂപയായി ഉയർത്തിയിരുന്നു. കോവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ഒക്ടോബറിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഉയർത്തിയത്. 

അതേസമയം, ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലും യാത്രക്കാർ കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പിന്തുടരണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ശരീരിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും യാത്രക്കാർ ശ്രദ്ധിക്കണമെന്ന പ്രത്യേക നിർദേശവുമുണ്ട്.