പശു വളര്‍ത്തലിന്റെ മറവില്‍ ചാരായ വില്‍പ്പന; കുടിക്കാനെത്തുന്നവര്‍ക്ക് ഭക്ഷണം; പ്രതി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 08:38 PM  |  

Last Updated: 25th November 2021 08:38 PM  |   A+A-   |  

ALCHAHOL_ARREST

അറസ്റ്റിലായ സണ്ണി

 


തൃശൂര്‍: അനധികൃതമായി സൂക്ഷിച്ച 30 ലിറ്റര്‍ വാറ്റുചാരായം പിടികൂടി. തൃശൂര്‍ മാന്ദാമംഗലത്തെ റബ്ബര്‍ തോട്ടത്തിലുള്ള ഒറ്റമുറി വീട്ടില്‍ നിന്നാണ് ചാരായം പിടികൂടിയത്. 54കാരനായ പ്രതി സണ്ണിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അഷറഫും സംഘവുമാണ് പ്രതിയെ പിടികൂടിയത്

സ്വന്തം വീട്ടില്‍ നിന്നും വാറ്റിയ ചാരായം സണ്ണി വല്ലൂരുള്ള റബ്ബര്‍ തോട്ടത്തിലെ ഒറ്റമുറി വീട്ടില്‍ എത്തിക്കും. അവിടെ വച്ചായിരുന്നു വില്‍പ്പന. ആവശ്യക്കാര്‍ക്ക് മദ്യപിച്ച് കിടിക്കാനും ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതിനും സൗകര്യമൊരുക്കിയിരുന്നു. ചാരായവുമായി വില്‍പ്പനയ്‌ക്കെത്തിയാല്‍ തോട്ടത്തിലെ വീട്ടില്‍ നിന്നും നാല് ദിവസത്തിന് ശേഷമാണ് സ്വന്തം വീട്ടിലേക്ക് പോകുക.

സണ്ണിയുടെ ഉടമസ്ഥതയിലാണ് റബ്ബര്‍ തോട്ടം. സംശയം തോന്നാതിരിക്കാന്‍ പ്രതി റബ്ബര്‍ തോട്ടത്തില്‍ പശുക്കളെ വളര്‍ത്തിയും ഫര്‍ണിച്ചര്‍ നിര്‍മ്മാണവും നടത്തിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.