ഗതാഗതം പൂര്‍ണമായും ഒന്നാം തുരങ്കത്തിലൂടെ; കുതിരാനില്‍ ഇന്ന് മുതല്‍ ഗതാഗത പരിഷ്‌കാരം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 07:39 AM  |  

Last Updated: 25th November 2021 07:39 AM  |   A+A-   |  

KUTHIRAN

ഫയല്‍ ചിത്രം

 
തൃശൂർ: കുതിരാൻ തുരങ്കത്തിൽ ഇന്ന് മുതൽ ​ഗതാ​ഗത നിയന്ത്രണം. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ഗതാഗത പരിഷ്കരണം. കുതിരാൻ മല വഴി വാഹങ്ങൾക്ക് പോകാൻ കഴിയില്ല. 

എന്നാൽ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ ഇരു വശങ്ങളിലേക്കും വാഹനങ്ങൾ കടന്ന് പോകുന്നതിൽ തടസമുണ്ടാവില്ല. പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ റോഡ് നിർമാണങ്ങളെ തുടർന്നാണ് പുതിയ ​ഗതാ​ഗത പരിഷ്‌കാരങ്ങൾ.  ഒന്നാം തുരങ്കത്തിലൂടെ ആയിരിക്കും ഇന്ന് മുതല്‍ ഇരുവശത്തേക്കുമുള്ള വാഹന ഗതാഗതം.

വാഹനങ്ങളുടെ വേഗം നിയന്ത്രിക്കും

പാറ പൊട്ടിക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തികൾ നിർമാണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ഇവിടെ നടക്കും. വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. തുരംഗത്തിനകത്ത് പൊലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.

വാഹനങ്ങളുടെ വേഗം നിയന്ത്രിക്കും. തുരങ്കത്തിന് അകത്തും പുറത്തുമായി 3.2 കിമീ ദൂരം ബാരിക്കേഡുകള്‍ വെച്ചായിരിക്കും ഇരുഭാഗത്തേക്കും ഗതാഗതം. നിര്‍മാണം നടക്കുന്ന ഇടങ്ങളിലും തുരങ്കത്തിന് അകത്തും ഓവര്‍ടേക്കിങ് അനുവദിക്കില്ല.