കുട്ടികള്‍ വഴി തെറ്റും; പത്തു മണിക്കു ശേഷം ഫുട്‌ബോള്‍ ടര്‍ഫ് പ്രവര്‍ത്തിക്കരുത്; നിര്‍ദേശവുമായി പൊലീസ്, വിമര്‍ശനം

കുട്ടികള്‍ ടര്‍ഫിലേക്കെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി കറങ്ങി നടക്കുന്നതു ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നിര്‍ദേശമെന്നാണ് പൊലീസ് മേധാവി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കല്‍പ്പറ്റ: ഫുട്‌ബോള്‍ ടര്‍ഫുകളുടെ പ്രവര്‍ത്തനം രാത്രി പത്തു മണി വരെയായി നിജപ്പെടുത്തിക്കൊണ്ട് വയനാട് ജില്ലാ പൊലീസ് മേധാവി ഇറക്കിയ നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനം. ഉത്തരവ് ഇറക്കാന്‍ കാരണമായി പൊലീസ് ചൂണ്ടിക്കാണിച്ച കാരണമാണ്, സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനത്തിന് ഇടവട്ടത്. കുട്ടികള്‍ ടര്‍ഫിലേക്കെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി കറങ്ങി നടക്കുന്നതു ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നിര്‍ദേശമെന്നാണ് പൊലീസ് മേധാവി പറയുന്നത്.

''കുട്ടികള്‍ അസമയത്തും ടൗണില്‍ കറങ്ങിനടക്കുന്നതു വഴി സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും സാമൂഹ്യ വിരുദ്ധരുമായി ബന്ധപ്പെട്ട് വിവിധ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്''-  ജില്ലാ പൊലീസ് മേധാവിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതില്‍ ജില്ലയിലെ ഫ്ടുബോള്‍ ടര്‍ഫുകള്‍ രാത്രി പത്തിനു ശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ടര്‍ഫ് നടത്തിപ്പുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് മേധാവിയുടെ അറിയിപ്പില്‍ പറയുന്നു.

വാര്‍ത്താക്കുറിപ്പ് പോസ്റ്റ് ചെയ്ത വയനാട് പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. പൊലീസ് സദാചാര പൊലീസ് ആവുകയാണെന്നാണ് പ്രധാന വിമര്‍ശനം. നാട്ടുരാജാവെന്ന പോലെയാണ് ജില്ലാ പൊലീസ് മേധാവി ഉത്തരവ് ഇറക്കിയതെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com