മോഫിയയുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും, പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2021 07:08 AM  |  

Last Updated: 26th November 2021 07:08 AM  |   A+A-   |  

mofia_ci_sudeer

ഫയല്‍ ചിത്രം


ആലുവ: നിയമവിദ്യാർത്ഥി മോഫിയാ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും. ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

പൊലീസിനെതിരെ ആരോപണം ഉയർന്നതോടെ മോഫിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വ്യാഴാഴ്ചയാണ് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. മോഫിയയുടെ കുടുംബത്തിന്റെ പരാതികളും പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങളും അന്വേഷണ വിധേയമാക്കും. 

ആരോപണവിധേയനായ സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ ജനപ്രതിനിധികൾ നടത്തുന്ന സ്റ്റേഷൻ ഉപേരാധം ഇന്നും തുടരും. ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.  കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ആലുവ സ്റ്റേഷനിലെത്തിയേക്കും.